ഇന്ത്യയില്‍ ആദ്യത്തെ റെഡ്മി 8 സീരീസ് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷഓമി

ന്ത്യയില്‍ ആദ്യത്തെ റെഡ്മി 8 സീരീസ് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷഓമി. റെഡ്മി 8 എ ആണ് പേര്. റെഡ്മി 8 എയുടെ ഇന്ത്യയിലെ ലോഞ്ച് സെപ്റ്റംബര്‍ 25 നാണ്. അവതരിപ്പിക്കുന്നതിന് മുന്നോടിയായി റെഡ്മി 8 എന്റെ ചില പ്രധാന സവിശേഷതകള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ വെളിപ്പെടുത്തുകയും ചെയ്തു

റെഡ്മി 8 എയില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുണ്ടാകുമെന്നാണ് അറിയുന്നത്. റെഡ്മി 8 എയില്‍ ഒരു വലിയ ബാറ്ററിയുണ്ടാകുമെന്നും അറിയുന്നു. റെഡ്മിക് 8 എ അതിവേഗ ചാര്‍ജിങ് പിന്തുണയുമായി വരുമെന്ന് ഫ്‌ലിപ്കാര്‍ട്ട് വെളിപ്പെടുത്തുന്നു. സ്മാര്‍ട്ട്ഫോണിന്റെ ചുവടെയുള്ള ബെസലില്‍ റെഡ്മി ലോഗോ ഉള്‍പ്പെടും. മികച്ച ചിത്രങ്ങള്‍ക്ക്, പ്രത്യേകിച്ച് സെല്‍ഫികള്‍ പകര്‍ത്താന്‍ റെഡ്മി 8 എയ്ക്ക് കഴിയുമെന്നും വെളിപ്പെടുത്തി. റെഡ്മി 8 എയുടെ മുന്‍ ക്യാമറ ഡോട്ട് ഡ്രോപ്പ് നോച്ചിനുള്ളില്‍ ഇരിക്കും.

മുന്‍നിര റെഡ്മി എ-സീരീസ് സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമായി റെഡ്മി 8 എയും കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,999 രൂപ വിലയുള്ള റെഡ്മി 7 എയാണ് ഷഓമിയില്‍ നിന്നുള്ള ഏറ്റവും പുതിയ റെഡ്മി എ-സീരീസ് ഫോണ്‍. റെഡ്മി 8 എ പുറത്തിറക്കിയതിനു ശേഷം റെഡ്മി 7 എയുടെ ഇന്ത്യയിലെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top