റെഡ്മി 7 പരമ്പരകള്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് വിജയത്തില്‍

വോമിയുടെ റെഡ്മി 7 പരമ്പര ഫോണുകള്‍ ഒരു മാസത്തിനിടയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് വിജയത്തില്‍. റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ എന്നീ ഫോണുകള്‍ മാര്‍ച്ചിലാണ് ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ മാര്‍ച്ച് 29ന് ഫോണുകള്‍ 4 ദശലക്ഷം യൂണിറ്റുകള്‍ വിറ്റുപോയി എന്നാണ് കണക്ക്.

മാര്‍ച്ചില്‍ വിപണിയില്‍ എത്തിയ റെഡ്മി നോട്ട് 7 ന് ഓറ ഡിസൈനാണ് ഷവോമി നല്‍കിയിരിക്കുന്നത്. 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസിലുള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 2.5 ഡി കര്‍വ്ഡ് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. നെപ്റ്റിയൂണ്‍ ബ്യൂ, നെബൂല റെഡ്, ക്ലാസിക് സ്‌പൈസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 6 ലെയര്‍ ഗ്ലോസി ഫിനിഷാണ് നല്‍കിയിരിക്കുന്നത്.

റെഡ്മി നോട്ട് 7 പ്രോയില്‍ ക്രിയോ 460 ആര്‍ക്കിട്ടെക്കോടെ എത്തുന്ന സ്‌നാപ്ഡ്രാഗണ്‍ 675 ആണ് ഫോണിന്റെ ചിപ്പ് സെറ്റ്. നോട്ട് 7 പ്രോയില്‍ 6ജിബി റാം കൂടാതെ 128 ജിബിയുടെ മെമ്മറി കാര്‍ഡും ഉപയോഗിക്കാം. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററിയുള്ള ഫോണിന് ക്വിക്ക് ചാര്‍ജിംഗ് സംവിധാനവും ഉണ്ട്. 14 കസ്റ്റമറൈസേഷനോടെ എത്തുന്ന എംഐ 10 ഇന്റര്‍ഫേസാണ് ആന്‍ഡ്രിയോ പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളത്.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള റെഡ്മി നോട്ട് 7 പ്രോയുടെ വില 13,999 രൂപയാണ്. ഇതേ ഫോണിന്റെ 6ജിബി പതിപ്പിന് 16,999 രൂപയാണ് വില.

Top