ഷവോമിയുടെ പുതിയ റെഡ്മി 7 ചൈനീസ് വിപണിയില്‍

പുതിയ റെഡ്മി 7 സ്‌മോര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച് ഷവോമി. 2ജിബി/3ജിബി/4ജിബി എന്നീ മൂന്ന് സ്റ്റോറേജ് വേരിയറ്റുകളിലാണ് റെഡ്മി വിപണിയില്‍ എത്തുന്നത്.

999 യുവാനാണ് റെഡ്മി 7ന്റെ ചൈനയിലെ പ്രാരംഭ വില.രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള മോഡലിന് ചൈനയില്‍ 699 യുവാന്‍ (ഇന്ത്യന്‍ വില 7000)ആണ് വില.മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും ഉളള മോഡലിന് 799 യുവാനും (ഇന്ത്യന്‍ വില 8000 രൂപ) നാല് ജിബി റാമും 64 ജിബി സ്റ്റോറേജും മുളള മോഡലിന് 999 യുവാനുമാണ് വില (ഇന്ത്യന്‍ വില 10000 രൂപ).

റെഡ്മി 7ന്റെ വാട്ടര്‍ ഡ്രോപ്പ് നോച്ചോടു കൂടിയുളള എച്ച്ഡി പ്ലസ് ഡിസ്പ്ലേയുടെ വലിപ്പം 6.26 ഇഞ്ചാണ്. പുതിയ മോഡലില്‍ 12എംപി പിന്‍ക്യാമറയും ഒപ്പം 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറയുമാണുള്ളത്. മുന്‍ ക്യാമറ 8എംപിയുമാണ്.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 632 പ്രൊസസറോടു കൂടിയ ഫോണിന്റെ ബാറ്ററി പാക്കപ്പ് 4000എംഎഎച്ച് ആണ്.

നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് റെഡ്മി 7 സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തുക. മാര്‍ച്ച് 26 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പനയ്ക്കെത്തും.

Top