റെഡ്മി 7 , റെഡ്മി നോട്ട് 7 : പുതിയ രണ്ട് മോഡലുകളുമായി ഷവോമി

റെഡ്മി പുതിയൊരു മോഡല്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഷവോമി ‘റെഡ്മി നോട്ട് 7’ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ അടുത്തയാഴ്ച വിപണിയില്‍ എത്തിച്ചേക്കും. റെഡ്മി നോട്ട് 7നൊപ്പം റെഡ്മി 7 എന്ന മോഡലും ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

6.3 ഇഞ്ചാണ് ഡിസ്‌പ്ല, 3900 എംഎഎച്ച് ബാറ്ററി കരുത്തുത്തുണ്ട്. വെര്‍ട്ടിക്കല്‍ ഡുവല്‍ ക്യാമറ , ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.പര്‍പ്പിള്‍, ചുവപ്പ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 7 എത്തുന്നത്. മൂന്ന് വേരിയന്റുകളിലുള്ള ഫോണ്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

ഫോണിന്റെ വിലവിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. 48 മെഗാപിക്‌സല്‍ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാര്‍ട്ട് ഫോണാണ് റെഡ്മി 7. ജനുവരിയില്‍ ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top