റെഡ്മീ 6എയുടെ പിന്‍ഗാമി റെഡ്മീ 7 എ ഇന്ത്യന്‍ വിപണിയില്‍

റെഡ്മീ 6 എയുടെ പിന്‍ഗാമിയായ റെഡ്മീ 7 എ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2017ല്‍ എ സീരിസില്‍ ഫോണുകള്‍ ഇറക്കാന്‍ ആരംഭിച്ച ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമിയുടെ ബെസ്റ്റ് സെല്ലര്‍ സീരിസാണ് ഈ ഫോണുകള്‍.

റെഡ്മീ 7 എയുടെ വില ആരംഭിക്കുന്നത് 5,999 രൂപയില്‍ നിന്നാണ്. ജൂലൈ മാസത്തില്‍ 200 രൂപയുടെ സ്‌പെഷ്യല്‍ ഡിസ്‌ക്കൗണ്ട് ഷവോമി നല്‍കുന്നുണ്ട്. അതിനാല്‍ വില 5,799 രൂപയായിരിക്കും.

ജൂലൈ 11 ന് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. ഫ്‌ളിപ്കാര്‍ട്ട്‌, എംഐ.കോം എന്നിവയില്‍ ഓണ്‍ലൈനായും ഷവോമിയുടെ മീ സ്റ്റോറുകളില്‍ ഓഫ് ലൈനായും ഫോണ്‍ ലഭിക്കും.

Top