എച്ച്ഡി ഡിസ്‌പ്ലേയുമായി ഷവോമിയുടെ ‘റെഡ്മി 5എ’ ഇന്ത്യയില്‍

വോമിയുടെ റെഡ്മി 5എ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

4,999 രൂപയാണ് രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 5എ പതിപ്പിന് വില.

മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 6999 രൂപയാണ് വില. ആദ്യം വില്‍പന നടത്തുന്ന 50 ലക്ഷം ഫോണുകള്‍ മാത്രമേ ഈ വിലയ്ക്ക് ലഭിക്കുകയുള്ളൂ.

ഡിസംബര്‍ ഏഴ് മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും എംഐ ഡോട്ട്‌കോമിലും റെഡ്മി 5എ വില്‍പനയ്‌ക്കെത്തും. കൂടാതെ ഷവോമിയുടെ ഓഫ്‌ലൈന്‍ റീടെയില്‍ പങ്കാളികളായ സംഗീത, പൂര്‍വിക, യൂണിവേഴസെല്‍, ഇസോണ്‍ എന്നിവിടങ്ങളിലും ഫോണ്‍ ലഭ്യമാവും.

റെഡ്മി 4എയുടെ പിന്‍ഗാമിയായി ഒക്ടോബറില്‍ ചൈനയിലാണ് റെഡ്മി 5എ ആദ്യമായി അവതരിപ്പിച്ചത്.

അഞ്ച് ഇഞ്ചിന്റെ 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.

ആന്‍ഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐയുഐ 9 ഓപറേറ്റിങ് സിസ്റ്റമാണ് ഫോണിനുണ്ടാവുക.

3000 mAh ബാറ്ററിയുള്ള ഫോണില്‍ എട്ട് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Top