ഷവോമി റെഡ്മി 5A ഫ്‌ലിപ്കാര്‍ട്ടില്‍; കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുകളും

5a

വോമിയുടെ റെഡ്മി 5A യുടെ സെയില്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ആരംഭിച്ചു. ‘ദേശ് കാ സ്മാര്‍ട്‌ഫോണ്‍’ എന്ന വിശേഷണത്തോടെ എത്തിയ ഫോണായിരുന്നു റെഡ്മി 5A. സെയിലിന്റെ ഭാഗമായി എല്ലാ വേരിയന്റുകള്‍ക്കും നോ-കോസ്റ്റ് ഇഎംഐ, വിസ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ട്, ജിയോ ഉപഭോക്താക്കള്‍ക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, ക്വാഡ് കോര്‍ ക്വാല്‍ഖം സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 2 GB/3GB റാം, 16GB/32GB സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് റെഡ്മി 5Aയുടെ സവിശേഷതകള്‍.

16GB, 32GB സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമായിട്ടുള്ള റെഡ്മി 5Aയ്ക്ക് യഥാക്രമം 5,999രൂപ, 6,999 രൂപ നിരക്കിലാണ് വില.

Top