റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു

വോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകളുമായി വരുന്ന ഈ ഹാന്‍ഡ്സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി 88 പ്രോസസറാണ്. ഇന്ത്യയില്‍ ഈ ചിപ്‌സെറ്റില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ കൂടിയാണ് റെഡ്മി 10 പ്രൈം.

12,499 രൂപ മുതല്‍ വിലയാരംഭിക്കുന്ന രണ്ട് റാം വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ രാജ്യത്ത് അവതരിപ്പിച്ചത്. റെഡ്മി 10 പ്രൈം അടുത്തിടെ ആഗോള വിപണികളില്‍ അവതരിപ്പിച്ച റെഡ്മി 10 ന്റെ റീബ്രാന്‍ഡഡ് വേരിയന്റാണ്.

റെഡ്മി 10 പ്രൈമിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസിക് വേരിയന്റിന് ഇന്ത്യയില്‍ 12,499 രൂപ മുതല്‍ വില ആരംഭിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഈ വേരിയന്റിലെ ഇന്റേണല്‍ സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനാകും. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 14,499 രൂപയാണ് വില വരുന്നത്. ഈ മോഡലിലെ സ്റ്റോറേജ് 2 ടിബിയായി എക്‌സ്പാന്‍ഡ് ചെയ്യുവാന്‍ സാധിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 750 രൂപ കിഴിവ് ലഭിക്കും. എംഐ.കോം, ആമസോണ്‍ ഇന്ത്യ, ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സെപ്റ്റംബര്‍ 7 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്കെത്തും.

ഒരു പോളികാര്‍ബണേറ്റ് റിയര്‍ പാനലുള്ള റെഡ്മി 10 പ്രൈമിന് 192 ഗ്രാം ഭാരവുമുണ്ട്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്. ഇത് ഒരു അഡാപ്റ്റീവ് ഡിസ്‌പ്ലേയാണ്, അതായത് സ്‌ക്രീനില്‍ പ്ലേ ചെയ്യുന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായ റിഫ്രഷ് റേറ്റുകളിലേക്ക് മാറാന്‍ കഴിയും. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഈ സ്മാര്‍ട്ട്‌ഫോണിന്റെ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

മീഡിയടെക് ഹീലിയോ ജി 88 SoC പ്രോസസറാണ് റെഡ്മി 10 പ്രൈം സ്മാര്‍ട്‌ഫോണിന് കരുത്തേകുന്നത്. നിങ്ങള്‍ക്ക് 6 ജിബി റാം വരെയുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാനും, അതേസമയം സ്റ്റോറേജ് 2 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യുവാനും സാധിക്കുന്നതാണ്. ഓഡിയോയ്ക്കായി ഡ്യുവല്‍ സ്പീക്കര്‍ സംവിധാനം ഷവോമി ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 10 പ്രൈമില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, 22.5W ഫാസ്റ്റ് ചാര്‍ജറുമായി ഷവോമി ഈ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുന്നു. 9W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിംഗും ഈ ഹാന്‍ഡ്സെറ്റ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

Top