രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍; കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ഡൗണ്‍ മേയ് 3ന് അവസാനിക്കാനിരിക്കെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്.

കേരളത്തില്‍ കോട്ടയവും കണ്ണൂരും മാത്രമാണ് റെഡ്സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടപ്പോള്‍ കേരളത്തിലെ ബാക്കി ജില്ലകള്‍ ഓറഞ്ച് സോണിലാണുള്ളത്.

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്നാട് 12ഉം ഡല്‍ഹിയില്‍ 11 ജില്ലകളും ‘നോ ആക്റ്റിവിറ്റി’ സോണുകളുമാണ്.

രാജ്യത്താകെയുള്ള 733 ജില്ലകളില്‍ ഓറഞ്ച് സോണില്‍ 284 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകള്‍ അനുവദിക്കും.

രാജ്യത്ത 319 ജില്ലകള്‍ ഗ്രീന്‍ സോണിലുണ്ട്. ഗ്രീന്‍ സോണില്‍ ഈ മാസം 4 മുതല്‍ പരമാവധി ഇളവുകള്‍ അനുവദിക്കുന്നതാണ്.

Top