പുതിയ ചിത്രവുമായി ജെന്നിഫർ ലോറൻസ് ; റെഡ് സ്പാരോ ട്രെയിലർ പുറത്തിറങ്ങി

Jennifer Lawrence

ജെന്നിഫർ ലോറൻസ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം റെഡ് സ്പാരോയുടെ ട്രെയിലർ പുറത്തിറങ്ങി. ജോയിൽ എഡ്ഗർട്ടനാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രം.

റഷ്യൻ ചാരയുടെ വേഷത്തിൽ ജെന്നിഫർ ലോറൻസ് എത്തുമ്പോൾ സിഐഎ ഓഫീസറുടെ വേഷത്തിലാണ് ജോയിൽ എഡ്ഗർട്ടൻ എത്തുന്നത്. ഫ്രാൻസിസ് ലോറൻസ് സംവിധാനം ചെയ്യുന്ന ചിത്രം അതിശക്തമായ ചാരപ്രവർത്തിയുടെ കഥയാണ് പറയുന്നത്.

ഷാർലോട്ട് റാംപ്രിംഗ്, മത്തിയാസ് ഷൊനോനേർസ്,സിറാൺ ഹിൻഡ്സ്, ജെറമി ഐറോൺസ് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.

Top