രക്ത ചന്ദന കടത്ത്; എണ്‍പത് തമിഴ്‌നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍

red

ആഞ്ജനേയപുരം: രക്ത ചന്ദനം കടത്തിയ എണ്‍പത് തമിഴ്‌നാട് സ്വദേശികളെ ആന്ധ്രപൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ആഞ്ജനേയപുരത്തു നിന്നുമാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടിയിലായവരില്‍ മൂന്നുപേര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്.

ഉച്ചയ്ക്ക് രണ്ടു മണിക്ക് വനത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടത്തിയതിനെ തുടര്‍ന്നാണ് ആന്ധ്രാ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സമീപത്ത് രക്തചന്ദനം നിറച്ച ലോറിയുമുണ്ടായിരുന്നു.കള്ളക്കടത്തുകാരെ തിരഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വനത്തില്‍ രക്ത ചന്ദനമരം കടത്തുന്നതിനെ കുറിച്ച് വിനോദ സഞ്ചാരികളാണ് പൊലീസിന് വിവരം നല്‍കിയത്.

Top