റെഡ്മി നോട്ട് 11 4ജി പുറത്തിറങ്ങി; ഫീച്ചറുകൾ അറിയാം

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റെഡ്മിയുടെ പുതിയ ഉൽപന്നം ചൈനയിൽ പുറത്തിറങ്ങി. റെഡ്മി നോട്ട് 11 5ജി, റെഡ്മി നോട്ട് 11 പ്രോ 5ജി, റെഡ്മി നോട്ട് 11 പ്രോ+ 5ജി എന്നിവ ഉൾപ്പെടുന്ന റെഡ്മി നോട്ട് 11 സീരീസിലെ ഏറ്റവും പുതിയ പതിപ്പാണ് റെഡ്മി നോട്ട് 11 4ജി. റെഡ്മി 10, റെഡ്മി 10 പ്രൈം എന്നിവയുടെ പരിഷ്കരിച്ച പതിപ്പാണിത്. ട്രിപ്പിൾ പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 11 4ജിയിലെ പ്രധാന ഫീച്ചറുകളിലൊന്ന്.

റെഡ്മി നോട്ട് 11 4ജിയുടെ 4ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 999 യുവാൻ (ഏകദേശം 11,700 രൂപ) ആണ് വില. 6ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 1,099 യുവാനുമാണ് (ഏകദേശം 12,800 രൂപ) വില. റെഡ്മി നോട്ട് 11 4ജി വേരിയന്റുകളെല്ലാം മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വരുന്നത് – ഡ്രീമി ക്ലിയർ സ്കൈ, മിസ്റ്റീരിയസ് ബ്ലാക്ക്‌ലാൻഡ്, ടൈം മോണോലോഗ്. റെഡ്മി നോട്ട് 11 4ജി ചൈന ഒഴികെ മറ്റേതെങ്കിലും രാജ്യങ്ങളിൽ എത്തുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വന്നിട്ടില്ല.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റെഡ്മി നോട്ട് 11 4ജിയിൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 20:9 വീക്ഷണാനുപാതവും 90Hz റിഫ്രഷ് റേറ്റും ഉള്ള 6.5-ഇഞ്ച് ഫുൾ-എച്ച്ഡിപ്ലസ്‌ ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 4ജിയിൽ അവതരിപ്പിക്കുന്നത്. മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. കൂടെ 6ജിബി LPDDR4X റാമും ഉണ്ട്.

50 മെഗാപിക്സൽ പ്രൈമറി സെൻസർ, എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ  ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറാ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇത് റെഡ്മി 10, റെഡ്മി 10 പ്രൈം എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്, ഇവ രണ്ടും ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് അവതരിപ്പിച്ചിരുന്നത്. റെഡ്മി നോട്ട് 11 4ജിയിൽ 8-മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് മുൻവശത്തുള്ളത്.

റെഡ്മി നോട്ട് 11 4ജിയിൽ 128 ജിബി ഓൺബോർഡ് ഇഎംഎംസി 5.1 സ്റ്റോറേജ് സ്റ്റാൻഡേർഡായാണ് വരുന്നത്. 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി പുതിയ സ്മാർട് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ബാറ്ററി ശേഷി റെഡ്മി 10-ന് സമാനമാണ്.

Top