ചെങ്കോട്ട ആക്രമണം: 20 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്ത് വിട്ടു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. ചെങ്കോട്ട ആക്രമത്തില്‍ ഉള്‍പ്പെട്ട 200 പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 20 പേരുടെ ചിത്രങ്ങള്‍ കൂടി ഡല്‍ഹി പൊലീസ് പുറത്തുവിട്ടത്.

വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ഫോട്ടോകള്‍ തയ്യാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു.

Top