‘റെഡ് എന്‍വലപ്പ്’, ‘ബ്രേക്കിങ് ന്യൂസ്’ ; ഫെയ്‌സ്ബുക്കിന്റെ പുതിയ സവിശേഷതകള്‍

പുതിയ സവിശേഷതകള്‍ ആരംഭിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്.

ഇതുവരെയും ഔദ്യോഗിക പരീക്ഷണം ആരംഭിച്ചിട്ടില്ലാത്ത ഈ രണ്ട് ഫീച്ചറുകള്‍ നെക്സ്റ്റ് വെബ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ സോഷ്യല്‍ മീഡിയാ ഡയറക്ടര്‍ മാറ്റ് നവാരയാണ് ആദ്യമായി കണ്ടെത്തിയത്.

മറ്റൊരാള്‍ക്ക് വേണ്ടി പണമയക്കാന്‍ സാധിക്കുന്ന ‘റെഡ് എന്‍വലപ്പ്’, ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന ‘ബ്രേക്കിങ് ന്യൂസ്’ എന്നീ ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന റിപ്പോര്‍ട്ട്.

അതേസമയം, ബ്രേക്കിങ് ന്യൂസ് ഫീച്ചര്‍ ആരംഭിക്കുമെന്നു ഫെയ്‌സ്ബുക്ക് അറിയിച്ചതായി റീകോഡ് ഡോട്ട് നെറ്റ് അറിയിച്ചു.

ഈ വര്‍ഷം ആദ്യം മെസഞ്ചറില്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് പേമെന്റ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് എപ്പോഴും പുതിയ ഫീച്ചറുകള്‍ പരീക്ഷാറുള്ളതാണെന്നും അതില്‍ ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലെന്നുമാണ് വാര്‍ത്തകളോടുള്ള ഫെയ്‌സ്ബുക്ക് പ്രതിനിധിയുടെ പ്രതികരണം.

Top