സംസ്ഥാനത്ത് 3 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ,ഇടുക്കി കല്ലാര്‍ക്കുട്ടി,ലോവര്‍പെരിയാര്‍ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കല്ലാര്‍കുട്ടി ഡാമിന്‌റെ ഒരു ഷട്ടര്‍ 10 സെന്റ്റീമീറ്ററും പാംബ്ല ഡാമിന്‌റെ ഒരു ഷട്ടര്‍ 20 സെന്‌റീമീറ്ററും ഇന്നലെ രാത്രി തന്നെ ഉയര്‍ത്തിയിരുന്നു.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമാണ് റെഡ് അലേര്‍ട്ട്.

ആന്ധ്രാപ്രദേശിലെ റായല്‍സീമക്ക് സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം .ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പുള്ളത്.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം തുടരും. ആന്ധ്രാപ്രദേശിലെ റായല്‍സീമയ്ക്ക് സമീപത്ത് നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

Top