സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പ് : ചെന്നൈ വിമാനത്താവളത്തില്‍ ‘റെഡ് അലര്‍ട്ട്’

ചെന്നെ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്നും സൗദി അറേബ്യയിലേക്ക് ഉള്ള വിമാനത്തില്‍ കയറുന്ന ഒരു യാത്രിക സ്ഫോടക വസ്തുക്കള്‍ വഹിക്കുന്നതായി ന്യൂഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതരുടെ സന്ദേശമെത്തുകയായിരുന്നു

വിമാനത്താവളത്തില്‍ കൃത്യമായി പരിശോധനകള്‍ നടത്തുകയും, സുരക്ഷക്കായി അധികം സായുധ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാവുന്ന വരെ സുരക്ഷാ സജ്ജീകരണങ്ങള്‍ ശക്തമായി തുടരും. കൃത്യമായ ഇടവേളകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളും ചേരും. യാത്രക്കാരോട്, വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്താനും അധികൃതര്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top