തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്. തൂത്തുക്കുടി, തിരുനെല്‍വേലി, പുതുക്കോട്ട, വിരുദുനഗര്‍, രാമനാഥപുരം, തിരുവാരൂര്‍, തെങ്കാശി ജില്ലകളലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം, തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ വരുന്ന 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. രാമനാഥപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, പുതുക്കോട്ട, നാഗപട്ടണം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. നിലവില്‍, തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തിരുച്ചന്തൂര്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നുണ്ട്.

ഇന്ന് രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകള്‍ പ്രകാരം തിരുച്ചന്തൂരില്‍ 152.5 മില്ലീമീറ്ററും തൂത്തുക്കുടിയില്‍ 59 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. ചെന്നൈ ഉള്‍പ്പെടെയുള്ള 14 ജില്ലകളില്‍ മിതമായ മഴ ലഭിയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. നാളെയും മറ്റന്നാളും തീരദേശ മേഖലകള്‍, കാവേരി ഡല്‍റ്റ മേഖല, ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ ദക്ഷിണ മേഖലയിലും പുതുച്ചേരി, കാരയ്ക്കല്‍ പ്രദേശങ്ങളിലും രണ്ടു ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പുണ്ട്.

Top