‘റീസൈക്കിള്‍ കേരള’;ദുരിതാശ്വാസ നിധിയിലേക്ക് 10 കോടിയിലധികം സംഭാവന നല്‍കി ഡിവൈഎഫ്‌ഐ

dyfi

കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഡി വൈ എഫ് ഐയുടെ റീസൈക്കിള്‍ കേരള പദ്ധതി സമാഹരിച്ച 10,95,86537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം തുക സമാഹരിച്ചത്.

1,65,42059 രൂപയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമാഹരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1,20,01,266 രൂപയും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 1,15,00,000 രൂപയും തുക സമാഹരിച്ചതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 17 ബ്ലോക്ക് കമ്മിറ്റികള്‍ പത്ത് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. നാല് ജില്ലകളില്‍ ഒരു കോടിയിലധികം രൂപയാണ് സമാഹരിച്ചത്.

പാഴ് വസ്തുക്കള്‍, പഴയ പത്രങ്ങള്‍, മാസികകള്‍ എന്നിവ ശേഖരിച്ച് വില്‍ക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റോഡ് ടാറിംഗ് തുടങ്ങി വിവിധ ജോലികള്‍ ചെയ്തും വ്യത്യസ്തവും ക്രിയാത്മകവുമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമാഹരിച്ചത്.

Top