ജോര്‍ജിയയിൽ നടത്തിയ റീ കൗണ്ടിങ്ങിലും വിജയിച്ച് ബൈഡൻ

വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയിൽ നടത്തിയ റീ കൗണ്ടിങ്ങിൽ ജോ ബൈഡൻ തന്നെ വിജയം കൈവരിച്ചു. മാനുവല്‍ റീകൗണ്ടിങ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ട്രംപായിരുന്നു മുന്നില്‍. എന്നാല്‍, അറ്റ്ലാന്റയിലെയും സമീപ പ്രദേശങ്ങളിലെയും വോട്ടുകളാണ് ബൈഡനെ മുന്നിലെത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹില്ലരി നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും ട്രംപ് മറികടക്കുകയായിരുന്നു. അതേസമയം മൂന്നുപതിറ്റാണ്ടുകളായി റിപ്പബ്ലിക്കുകാര്‍ അടക്കിവാണിരുന്ന അമേരിക്കന്‍ സംസ്ഥാനമാണ് ജോര്‍ജിയ. 1992-ല്‍ ബില്‍ ക്ലിന്റനാണ് ജോര്‍ജിയയില്‍ അവസാനമായി ജയിക്കുന്ന ഡെമോക്രാറ്റിക്‌ സ്ഥാനാർഥി.

Top