രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സീന്‍ വിതരണം. ഒറ്റ ദിവസം 93 ലക്ഷത്തിലധികം ഡോസ് വിതരണം ചെയ്തു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും ഡോസ് നല്‍കാനാകുന്നത്.

ഇന്ന് വൈകുന്നേരം ഏഴ് മണി വരെയുള്ള കണക്ക് അനുസരിച്ച് 93.08 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. മൂന്നാം തരംഗ ഭീഷണി മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ വാക്‌സിനേഷന്‍ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

25 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് ആണ് ഇന്ന് ഏറ്റവും അധികം വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ സംസ്ഥാനം. ഒരു ദിവസം ഏറ്റവും അധികം വാക്‌സിന്‍ കുത്തിവച്ചതിന്റെ കണക്കില്‍ ഇന്ത്യ രണ്ടാമത് എത്തി. ഒരു ദിവസം 2.8 കോടി ഡോസ് വാക്‌സിന്‍ ജൂലായ 21ന് ചൈന നല്‍കിയിരുന്നു.

Top