രാജ്യത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍; ഇന്ന് 69 ലക്ഷം ഡോസ് വിതരണം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വാക്‌സിനേഷന്‍ നയം പ്രബല്യത്തില്‍ വന്ന ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ റെക്കാഡ് വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രീകൃത സൗജന്യ വാക്‌സീന്‍ നിലവില്‍ വന്നതോടെ ഇന്ന് 69 ലക്ഷം പേരാണ് വാക്‌സീന്‍ സ്വീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.

വാക്‌സീന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്‌സീന്‍ നയം നടപ്പാക്കിയത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആകെ വാക്‌സീന്റെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്റെ ചെലവ് കേന്ദ്രം വഹിക്കും.

സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകും എത്ര വാക്‌സീന്‍ നല്‍കണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്‌സീന്‍ കേന്ദ്രങ്ങള്‍ക്ക് 25 ശതമാനം മാറ്റിവെക്കും. കൂടാതെ, ദേശീയ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി അഞ്ച് ശതമാനത്തില്‍ താഴെ തുടരുകയാണ്.

Top