ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വ്യാപാരം

കോഴിക്കോട്: കേരളത്തില്‍ ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വില്‍പ്പന. മുന്‍ വര്‍ഷങ്ങളിലെക്കാള്‍ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഇക്കുറിയുണ്ടായിരിക്കുന്നത്. മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയുമാണ് നടത്തിയത്. ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം നടന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുഴുവന്‍ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാനായില്ല.

വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. 36 കോടിയുടെ വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

Top