ആഗോളതലത്തില്‍ മരിച്ചത് 27,359 പേര്‍; രോഗബാധിതര്‍ ആറുലക്ഷത്തോളം പേര്‍

ന്യൂയോര്‍ക്ക്: ലോകത്താകെ കൊവിഡ് രോഗബാധിതരുടെ എണ്ണം ആറുലക്ഷത്തോട് അടുക്കുന്നതായി വിവരം. ഇതുവരെ 5,97,185 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ 27,359 പേര്‍ മരിക്കുകയും ചെയ്തു. 1,33,360 പേരാണ് ഇതുവരെ രോഗമുക്തരായത്.

ചൈനയെയും ഇറ്റലിയെയും മറികടന്ന് അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 10,4142 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. തുടക്കത്തില്‍ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം കാണിച്ച അലംഭാവമാണ് യു.എസ്.എയിലെ രോഗ ബാധിതരുടെ എണ്ണം ഇത്രയും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 1696 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇനിയും മരണനിരക്ക് ഉയരുവാന്‍ തന്നെയാണ് സാധ്യത.

ഇറ്റലിയിലെ മരണസംഖ്യ 10,000 ത്തോട് അടുത്തു. 9,134 പേരാണ് ഇവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 86,498 ആയി. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ 81,394 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3295 പേരാണ് ഇവിടെ മരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനിലും ജര്‍മനിയിലും ഫ്രാന്‍സിലും യു.കെയിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്.

Top