ഐഡിയയെയും വോഡഫോണിനെയും മറികടന്ന് ജിയോ വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പ്‌

jio

ന്ത്യന്‍ ടെലികോം മേഖലയിലെ മത്സരത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്‍പില്‍.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ജിയോ ഓരോ മാസവും വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

ടെലികോം വരിക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള ട്രായിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ജിയോ 47 ലക്ഷം അധികവരിക്കാരെ നേടി എന്നാണ് കാണിക്കുന്നത്.

രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 120 കോടിയിലെത്തി.

മേയ് മാസത്തില്‍ മാത്രം 62.3 ലക്ഷം അധിക ടെലികോം വരിക്കാര്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം 1.4 ലക്ഷം കുറഞ്ഞു.

വയര്‍ലെസ് വരിക്കാരുടെ എണ്ണം 0.53 ശതമാനം വര്‍ധിച്ച് 1174.60 ദശലക്ഷത്തില്‍ നിന്നും 1180.82 ദശലക്ഷമായി.

ഇതില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് റിലയന്‍സ് ജിയോയാണ്. മേയ് മാസത്തില്‍ മാത്രം 47 ലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്.

എന്നാല്‍ ഭാരതി എയര്‍ടെല്ലിന് 20.9 ലക്ഷം വരിക്കാരെയും ബിഎസ്എന്‍എല്ലിന് 13.5 ലക്ഷം വരിക്കാരെയും മാത്രമാണ് നേടാനായത്.

വോഡഫോണ്‍ 11.3 ലക്ഷം, ഐഡിയ 1.9 ലക്ഷം, എയര്‍സെല്‍ 1.7 ലക്ഷം, ആര്‍കോം 1.7 ലക്ഷം എന്നിങ്ങനെയാണ് മേയ് മാസത്തിലെ അധികവരിക്കാരുടെ കണക്ക്.

Top