ജിഎസ്ടിയില്‍ റെക്കോര്‍ഡ് വരുമാനം

gst

ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ റെക്കോര്‍ഡ് വരുമാനം. 1,30,127 കോടി രൂപയാണ് കഴിഞ്ഞ മാസം ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ജിഎസിടി നടപ്പാക്കിയതിനു ശേഷം ഇത് രണ്ടാം തവണയാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്.

ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 24 ശതമാനമാണ് ഈ ഒക്ടോബറില്‍ ജിഎസിടി വരുമാനം ഉയര്‍ന്നത്.

1,30,127 കോടി രൂപയില്‍ 23,861 കോടി രൂപ സിഡിഎസ്ടി ഇനത്തിലും 30,421 കോടി രൂപ എസ്ജിഎസ്ടി ഇനത്തിലും 67,361 കോടി രൂപ ഐജിഎസ്ടി ഇനത്തിലും 8,484 കോടി രൂപ സെസ് ഇനത്തിലുമാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Top