റെക്കോര്‍ഡിട്ട് സംസ്ഥാനത്ത് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: റെക്കോര്‍ഡിട്ട് സംസ്ഥാനത്ത് സ്വര്‍ണവില. പവന് 47560 രൂപയാണ് ഇന്നത്തെ നിരക്ക്. 560രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 5945 രൂപ. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണ വില 2100 ഡോളര്‍ വരെ എത്തിയിരുന്നു.

ഇന്നലെ ഒരു പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില 47000 ത്തിലേക്കെത്തിയിരുന്നു. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല, എന്നാല്‍ മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ തന്നെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്.

Top