റെക്കോര്‍ഡ് നേട്ടം; റൊണാള്‍ഡോയ്ക്ക് 100-ാം ഗോള്‍

cristiano-ronaldo

കോപ്പന്‍ഹേഗന്‍/ പാരീസ്: റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ റോണോ സെഞ്ച്വറി തികച്ചു. ഈ നേട്ടത്തിന് അവകാശിയായ ലോത്തിലെ തന്നെ രണ്ടാമത്തെയും യൂറോപ്പിലെ ആദ്യത്തെയും താരമാണ് അദ്ദേഹം. യുവേഫ നാഷന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ചരിത്രനേട്ടം.

റോണോളയുടെ ഇരട്ടഗോളുകളിലേറി നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ പോര്‍ച്ചുഗല്‍ 2-0ന് സ്വീഡനെ തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് 4-2ന് ക്രൊയേഷ്യയെ തകര്‍ത്തുവിട്ടു. ബോക്സിനു പുറത്തു നിന്നുള്ള തകര്‍പ്പനൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു അദ്ദേഹം തന്റെ 100ാം ഗോള്‍ കണ്ടെത്തിയത്. ഇപ്പോള്‍ 101 ഗോളുകള്‍ റോണോയുടെ അക്കൗണ്ടിലുണ്ട്. 109 ഗോളുകള്‍ നേടിയ ഇറാന്‍ ഇതിഹാസം അലി ദേയിയുടെ പേരിലാണ് ലോക റെക്കോര്‍ഡ്.

Top