ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ റെക്കോഡ്; 543 കോടി രൂപയുടെ മദ്യം വിറ്റുതീര്‍ത്തു

ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ്. കഴിഞ്ഞ വര്‍ഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്.

സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്‍പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഡിസംബര്‍ 22, 23 തിയതികളില്‍ 84.04 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്ലെറ്റിലാണ് നടന്നത്. ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), പവര്‍ഹൗസ് ഔട്ട്‌ലെറ്റ് ( 60,08,130 രൂപ ), നോര്‍ത്ത് പറവൂര്‍ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വില്‍പ്പന.

Top