കൂറുമാറ്റ നിരോധന നിയമം ; 19 എംഎല്‍എമാരെ സസ്‌പെന്റു ചെയ്യാന്‍ ശുപാര്‍ശ

ചെന്നൈ: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാരെ സസ്‌പെന്റു ചെയ്യാന്‍ ശുപാര്‍ശ.

ചീഫ് വിപ്പ് രാജേന്ദ്രന്‍ ആണ് ഇതു സംബന്ധിച്ച് സ്പീക്കര്‍ പി.ധനപാലിന് കത്ത് നല്‍കിയത്.

എംഎല്‍എമാര്‍ ഗവര്‍ണറെ കാണുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ചീഫ് വിപ്പ് പറഞ്ഞു.

അതേസമയം ചീഫ് വിപ്പിനു ഇതിനുള്ള അധികാരമില്ലെന്നു ദിനകരന്‍ വിഭാഗം പറഞ്ഞു.

ദിനകരന്‍-ശശികല പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് 19 എംഎല്‍എമാരാണ് പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

അണ്ണാ ഡിഎംകെയിലെ ഇപിഎസ് ഒപിഎസ് ലയനത്തിനു പിന്നാലെയായിരുന്നു ഈ സംഭവ വികാസങ്ങള്‍.

Top