മുല്ലപ്പള്ളിക്കെതിരായ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ പീഡന കേസിലെ പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണര്‍ക്ക് കൈമാറി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പരാതിക്ക് ആധാരമായ വിവാദപ്രസംഗം പൊലീസ് പരിശോധിക്കും.

ബലാത്സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. വാക്കുകള്‍ വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചെങ്കിലും മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും മുല്ലപ്പള്ളി തന്നെ മോശം വാക്കുകള്‍ ഉയോഗിച്ച് അപമാനിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ പറഞ്ഞത്.

Top