കര്‍ണാടക മന്ത്രിമാര്‍ക്ക് ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നുവെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: നിരവധി ഭീഷണി ഫോണ്‍ കോളുകളാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അടക്കമുള്ളവര്‍ക്ക് ലഭിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷമാണ് ഇങ്ങനെ ഫോണ്‍ കോളുകള്‍ വരുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ബൊമ്മെയുടെ പ്രതികരണം.

സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് ഭീഷണി വരുന്നത്. ഫോണ്‍ കോളുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ട് യുവാക്കളെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. സംഭവത്തില്‍ ശക്തമായ ബഹുജന രോഷം ഉയര്‍ന്നപ്പോള്‍ മംഗളുരില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.

Top