വിമതര്‍ ഇടതിനെ പിന്തുണയ്ക്കും; തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും

എറണാകുളം: തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകാന്‍ സാധ്യത. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. അബ്ദുഷാന, ഇ.പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന സാബു എന്നി കൗണ്‍സിലര്‍മാരാണ് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുന്നത്

 

കോണ്‍ഗ്രസിന്റെ ഗ്രൂപ്പു പോരുകളില്‍ കുടുങ്ങി ഭരണം കൃത്യമായി നടക്കുന്നില്ലെന്നാണ് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ ആരോപണം. ഇതോടെയാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇക്കാര്യം വിശദീകരിച്ച് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളെ കണ്ടു.

 

സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് മാധ്യമങ്ങളെ കണ്ട സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ചര്‍ച്ച തുടരുകയാണ്. മാലിന്യ പ്രശ്നം അടക്കം ജനങ്ങള്‍ നേരിടുകയാണ്. നാടിനെ സേവിക്കുകയാണ് ലക്ഷ്യം. ഇടതു മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Top