Rebels in Aleppo attack, Vladimir Putin cautious on new Russian raids

vladimir putin

മോസ്‌കോ: സിറിയന്‍ നഗരമായ ആലപ്പോയില്‍ വ്യോമാക്രമണം പുനരാരംഭിക്കാനുള്ള കൃത്യമായ സമയമായില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിന്‍.

ബോംബ് ആക്രമണം പുനരാരംഭിക്കുന്നതിനുള്ള റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ അഭ്യര്‍ഥനയ്ക്കു മറുപടി നല്‍കുകയായിരുന്നു പുടിന്‍. മാനുഷിക പരിഗണന മുന്‍നിറുത്തി വെടിനിര്‍ത്തല്‍ തുടരുമെന്നും റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു.

പത്തു ദിവസമായി ആലപ്പോയില്‍ നിര്‍ത്തിവച്ചിരുന്ന, വെടിവയ്പ്പു പുനരാരംഭിക്കാന്‍ വ്യോമസേനയ്ക്കു അനുമതി നല്‍കണമെന്ന് റഷ്യന്‍ പ്രതിരോധവകുപ്പ് പുടിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിമതഗ്രൂപ്പുകള്‍ക്കെതിരെ ആലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ പിന്തുണയോടുകൂടി റഷ്യ ശക്തമായ വ്യോമാക്രമണം നടത്തി വരുകയായിരുന്നു.

Top