വിമത പ്രവര്‍ത്തനം: പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് എസ് രാജേന്ദ്രന്‍

ദേവികുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്ന ആക്ഷേപത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തട്ടെയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തനിക്ക് ചുമതല നല്‍കിയ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് എസ് രാജേന്ദ്രന്റെ നിലപാട്.

സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതോടെ എസ് രാജേന്ദ്രന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പേരിനു മാത്രമാണ് പങ്കെടുത്തതെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം. 38 വര്‍ഷമായി വിശ്വസിക്കുന്ന ആശയത്തിനെതിരെ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top