പണിപാളിയ കോണ്‍ഗ്രസില്‍ പടയൊരുക്കം; പൂജ്യക്കളിയില്‍ പാര്‍ട്ടി ലഹള!

കോണ്‍ഗ്രസ് തങ്ങളുടെ തല്‍സ്ഥിതി തുടരുന്ന ലക്ഷണമാണ്’, പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തതില്‍ അടങ്ങിയിരിക്കുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. 2013ല്‍ എഎപി അടിയിളക്കിയ ശേഷം തലസ്ഥാനത്തെ നിയമസഭയിലേക്ക് പൂജ്യം സീറ്റുകള്‍ നേടുന്ന റെക്കോര്‍ഡിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്!

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണല്‍ ഇപ്പോഴും തുടരുകയാണെങ്കിലും ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച് രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. 1998 മുതല്‍ 2013 വരെ ഡല്‍ഹി ഭരിച്ച, മൂന്ന് വട്ടം മുഖ്യമന്ത്രിയായ അന്തരിച്ച ഷീലാ ദീക്ഷിത്തിന് പകരം ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സമയമായെന്ന് പാര്‍ട്ടി രാജ്യസഭാ എംപിയും, സുപ്രീംകോടതി അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാണിച്ചു. പുതിയ നേതാവിനെ അടുത്ത നാല് വര്‍ഷത്തേക്കെങ്കിലും പിന്തുണയ്ക്കാനും തയ്യാറാകണം, സിംഗ്വി പറഞ്ഞു.

ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്ന് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞു. ‘തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തലപ്പത്ത് നേരിടുന്ന വൈകല്‍, തന്ത്രങ്ങളുടെ കുറവ്, സംസ്ഥാന തലത്ത് ഐക്യമില്ലായ്മ, പ്രവര്‍ത്തകരുടെ നിരാശ, അടിസ്ഥാന തലത്തില്‍ ബന്ധമില്ലാത്തതും പ്രശ്‌നമാണ്’, ഇതെല്ലാം തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് കൂട്ടിച്ചേര്‍ത്ത് ശര്‍മ്മിഷ്ഠ പറഞ്ഞു.

കോണ്‍ഗ്രസിന്റെ തോല്‍വി നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് ലോക്‌സഭാ എംപി അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പൂജ്യന്‍മാരായി ഒതുങ്ങുന്ന കാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരെ അലോസരപ്പെടുത്തുകയാണ്.

Top