യെഡ‍ിയൂരപ്പയ്ക്കെതിരെ കലാപം, ബിജെപി എംഎൽഎമാർ അമിത് ഷായെ കാണും

ബംഗളൂരു : മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയ ബിജെപി എംഎൽഎമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു പരാതി ഉന്നയിക്കും. ഇന്നും നാളെയും ഷാ കർണാടകയിലുണ്ട്.

ഇതിനിടെ യെഡിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ രേണുകാചാര്യ എംഎൽഎ കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെ ഡൽഹിയിൽ സന്ദർശിച്ച് അതൃപ്തി അറിയിച്ചു.കോൺഗ്രസ്– ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയിലേക്കു കൂറുമാറിയെത്തിയവരെ മന്ത്രിമാരാക്കിയതിലാണു പ്രതിഷേധം.

Top