ഷാഫിക്കെതിരെ വിമതന്‍; എ.വി ഗോപിനാഥ് മത്സരിക്കും

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് ജില്ലാ കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിനെതിരെ വിമത നീക്കം. മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് ഷാഫിക്കെതിരെ മത്സരിക്കും. എല്‍ഡിഎഫ് പിന്തുണയോടെയാണ് ഗോപിനാഥിന്റെ വിമത നീക്കം.

താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാര്‍ട്ടി എന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാന്‍ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാര്‍ട്ടിയില്‍ പറ്റില്ല എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് താന്‍ നോക്കി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എ.വി.ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥിന്റെ വ്യക്തിപരമായ കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top