Reasonably sure Masood Azhar planned Pathankot terror attack

ന്യൂഡല്‍ഹി: ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തത് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ തന്നെയെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മസൂദിനെ പാകിസ്താനില്‍ സൈ്വര്യവിഹാരത്തിന് അനുവദിക്കുന്നത് ശരിയല്ലെന്നും സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് വെളിപ്പെടുത്തി.

പാകിസ്താനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളിലേര്‍പ്പെടുന്നത് ആത്മാര്‍ഥമായിട്ടല്ല. നവാസ് ശരീഫുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച കാമ്പില്ലാത്തതായിരുന്നു എന്നും മുഷറഫ് കുറ്റപ്പെടുത്തി.

പാകിസ്താന്‍ പട്ടാളം 100 ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരാണ്. പത്താന്‍കോട്ട് ആക്രമണവുമായി പാക് പട്ടാളത്തിനോ ഐ.എസ്.ഐക്കോ യാതൊരുവിധ ബന്ധവുമില്ലെന്നും അഭിമുഖത്തില്‍ മുഷറഫ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

2003ല്‍ മസൂദ് അസ്ഹര്‍, മുശര്‍റഫിനെ വധിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തനിക്ക് നേരെയുള്ള വധശ്രമത്തിന് ശേഷവും പാകിസ്താനില്‍ മസൂദ് അസ്ഹറിന് നിര്‍ബാധം തുടരാന്‍ അനവദിക്കുന്നതിലുള്ള അമര്‍ഷവും മുഷറഫ് രേഖപ്പെടുത്തി.

Top