സ്പൈഡര്‍മാന്‍ എഡിഷനുമായി റിയല്‍മി എക്സ് ചൈനീസ് വിപണിയില്‍

സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമുമായി സഹകരിച്ച് റിയല്‍മി എക്സ് സ്പൈഡര്‍മാന്‍ എഡിഷന്‍ ചൈനയില്‍ പുറത്തിറക്കി. റിയല്‍മി എക്സ് സ്പൈഡര്‍മാന്‍ എഡിഷന് യഥാര്‍ത്ഥ റിയല്‍മി എക്സ് പതിപ്പില്‍ നിന്നും വലിയ വ്യത്യാസങ്ങളൊന്നുമില്ല.

റിയല്‍മി എക്സ് സ്പൈഡറില്‍ പേള്‍ വൈറ്റ് നിറത്തിലുള്ള ബാക്ക് പാനലാണുള്ളത്. സ്പൈഡര്‍മാന്റെ മുഖം പതിച്ച ചുവന്ന ഫോണ്‍ കെയ്സും ഇതിനൊപ്പം ലഭിക്കും. മാത്രമല്ല പ്രത്യേകം തയ്യാറാക്കിയ സ്പൈഡര്‍മാന്‍ തീമുകള്‍ ഫോണില്‍ ലഭ്യമാവും.

പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയല്‍മിയുടെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് റിയല്‍മി എക്സ്. 48 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണിതിന്. സെല്‍ഫി ക്യാമറ 16 മെഗാപിക്‌സലാണ്.

എട്ട് ജിബി റാം ശേഷിയും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉളള ഫോണിന് 799 യുവാന്‍ (ഏകദേശം 18,063 രൂപ )ആണ് വില. റിയല്‍മി എക്സ് സ്പൈഡര്‍മാന്‍ എഡിഷന്‍ ജൂലായ് 9 മുതല്‍ വിപണിയില്‍ എത്തും.

Top