ഇനി അവതരിപ്പിക്കുന്ന റിയല്‍മി ഫോണുകളില്‍ സര്‍ക്കാര്‍ നിരോധിത ആപ്പുകള്‍ ഉണ്ടാകില്ല

റിയല്‍മിയുടെ ഇനി അവതരിപ്പിക്കാനുള്ള സ്മാര്‍ട്ട്ഫോണുകളില്‍ സര്‍ക്കാര്‍ നിരോധിച്ച ആപ്ലിക്കേഷനുകള്‍ പ്രീലോഡ് ചെയ്യില്ല. നിലവിലുള്ള ഫോണുകള്‍ക്കായി ചൈനയുടെ ചീറ്റ മൊബൈല്‍ നല്‍കുന്ന ‘ക്ലീന്‍ അപ്പ് സ്റ്റോറേജ്’ സവിശേഷതയെ നീക്കം ചെയ്യുന്ന ഓവര്‍-ദി-എയര്‍ (ഒടിഎ) അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് റിയല്‍മി പറഞ്ഞു.

പുതിയ പ്രഖ്യാപനം റിയല്‍മി ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തി. ‘നിങ്ങളുടെ ഡാറ്റ സ്വകാര്യത റിയല്‍മിക്ക് വളരെ പ്രധാനമാണ്, ഞങ്ങള്‍ ഒരിക്കലും ഒരു സ്ഥാപനവുമായി ഉപയോക്തൃ ഡാറ്റ പങ്കിട്ടിട്ടില്ല,’ കമ്പനി ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും അഭിസംബോധന ചെയ്ത കത്തില്‍ പറഞ്ഞു. ‘റിയല്‍മി എല്ലായ്പ്പോഴും അത് പ്രവര്‍ത്തിക്കുന്ന അധികാര പരിധിയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും മറ്റും പാലിക്കുകയും ചെയ്യും.’

കൂടാതെ, സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് പ്രീലോഡ് ചെയ്ത ഏതെങ്കിലും അപ്ലിക്കേഷനുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റിയല്‍മി വ്യക്തമാക്കി.

Top