റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍, ജിടി മാസ്റ്റര്‍ എക്‌സ്‌പ്ലോറര്‍ എഡിഷന്‍ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

റിയല്‍മി ജിടി മാസ്റ്റര്‍ എക്‌സ്‌പ്ലോറര്‍ എഡിഷന്‍, റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ചൈനയിലാണ് ഈ ഡിവൈസുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍മി ജിടി മാസ്റ്റര്‍ എക്‌സ്‌പ്ലോറര്‍ എഡിഷന്റെ 8 ജിബി + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന് സിഎന്‍വൈ 2,899 (ഏകദേശം 33,400 രൂപ) വിലയുണ്ട്. 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 3,199 (ഏകദേശം 36,900 രൂപ) ആണ് വില. സ്യൂട്ട്‌കേസ് ആപ്രിക്കോട്ട്, സ്യൂട്ട്‌കേസ് ഗ്രേ നിറങ്ങളില്‍ ഇത് ലഭ്യമാകും. റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 2,399 (ഏകദേശം 27,700 രൂപ) വിലയുണ്ട്. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റ് മോഡലിന് സിഎന്‍വൈ 2,599 (ഏകദേശം 30,00 രൂപ) ആണ് വില. ഡോണ്‍, സ്‌നോ മൌണ്ടെയ്ന്‍ നിറങ്ങളില്‍ ഇത് ലഭ്യമാണ്.

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 480 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റുമുള്ള 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് റിയല്‍മി ജിടി മാസ്റ്റര്‍ എക്‌സ്‌പ്ലോറര്‍ എഡിഷന്‍ വരുന്നത്. ഡിസി ഡിമ്മിംഗിനൊപ്പം 1,100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഡിസിഐ-പി 3 കളര്‍ സ്‌പേസിന്റെ 100 ശതമാനം കവറേജും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 എസ്ഒസിയാണ്. ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 11ലാണ് പ്രവര്‍ത്തിക്കുന്നത്.

50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 766 പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 481 സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് റിയല്‍മി ജിടി മാസ്റ്റര്‍ എക്സ്പ്ലോറര്‍ എഡിഷനില്‍ ഉള്ളത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 615 സെന്‍സര്‍ നല്‍കിയിട്ടുണ്ട്. ഡിസ്‌പ്ലേയുടെ മുകളില്‍ ഇടത് കോണിലുള്ള ഹോള്‍-പഞ്ച് കട്ട് ഔട്ടിലാണ് ഇത് നല്‍കിയിട്ടുള്ളത്. റിയല്‍മി ജിടി മാസ്റ്റര്‍ എക്സ്പ്ലോറര്‍ എഡിഷന്‍ 65W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. വേപ്പര്‍ ചേമ്പര്‍ കൂളിങ്, ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുള്ള ഡ്യുവല്‍ സ്പീക്കറുകള്‍, ഹൈ-റെസ് ഓഡിയോ സപ്പോര്‍ട്ട് എന്നിവയും ഫോണിലുണ്ട്. മികച്ച വൈബ്രേഷനുകള്‍ക്കും എന്‍എഫ്സി കണക്റ്റിവിറ്റിക്കും 4ഡി ടാക്‌റ്റൈല്‍ എഞ്ചിനാണ് ഉള്ളത്.

റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷനില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 360 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസ് ആന്‍ഡ്രോയിഡ് 11ലാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ മികച്ച സെല്‍ഫി ക്യാമറകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസില്‍ ഉള്ളത്. എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.2 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/ 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പില്‍ ഉള്ളത്. 32 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഡിവൈസില്‍ ഉണ്ട്. ഇതിന് എഫ് / 2.5 അപ്പര്‍ച്ചര്‍ ലെന്‍സാണ് ഉള്ളത്. 65W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷനിലും വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സംവിധാനം ഉണ്ട്.

Top