റിയല്‍മി 8 ഐ, റിയല്‍മി 8 എസ് സ്മാര്‍ട്‌ഫോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തും

റിയല്‍മി 8 ഐ, റിയല്‍മി 8 എസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് വരുന്ന 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് റിയല്‍മി 8 എസില്‍ നല്‍കിയിട്ടുള്ളത്. മീഡിയാടെക് ഡൈമന്‍സിറ്റി 810 പ്രോസസറാണ് ഈ സ്മാര്‍ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. ഈ ഹാന്‍ഡ്സെറ്റിന് 8 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡ്യൂവല്‍ പിന്‍ ക്യാമറകള്‍ക്കുള്ള സപ്പോര്‍ട്ട് (64 മെഗാപിക്‌സല്‍, 16 മെഗാപിക്‌സല്‍) ഈ സ്മാര്‍ട്‌ഫോണിലുണ്ടാകും. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മിക്കവാറും 5 ജിയെ സപ്പോര്‍ട്ട് ചെയ്യുവാനും റിയല്‍മി യുഐ 2.0ല്‍ ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്.

 

Top