ഇന്ത്യയില്‍ റിയല്‍മി 8 സ്മാര്‍ട്‌ഫോണിന്റെ വില കുറച്ചു

റിയല്‍മി 8 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ വില കുറച്ചു. ഫോണ്‍ ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ട് വഴി വാങ്ങുമ്പോള്‍ 500 രൂപ കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 14,999 രൂപ വില വരുന്ന റിയല്‍മി 8 ഹാന്‍ഡ്സെറ്റ് ഇപ്പോള്‍ നിങ്ങള്‍ക്ക് 14,499 രൂപയ്ക്ക് ലഭിക്കുന്നതാണ്. എന്നാല്‍, 15,999 രൂപ വില വരുന്ന 6 ജിബി + 128 ജിബി മോഡല്‍ ഇപ്പോള്‍ 15,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 16,999 രൂപ വില വരുന്ന 8 ജിബി + 128 ജിബി മോഡലും 500 രൂപ കിഴിവില്‍ 16,499 രൂപയ്ക്ക് സ്വന്തമാക്കാം. സൈബര്‍ ബ്ലാക്ക്, സൈബര്‍ സില്‍വര്‍ നിറങ്ങളില്‍ റിയല്‍മി 8 വില്‍പ്പനയ്‌ക്കെത്തുന്നു.

90.8 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷിയോ, 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 180 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ് തുടങ്ങിയ ഫീച്ചറുകളുള്ള 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുമായി റിയല്‍മി 8 വിപണിയില്‍ വരുന്നു. മാലി-ജി 76 എംസി 4 ജിപിയുവുമായി ജോടിയായി പ്രവര്‍ത്തിക്കുന്ന ഒക്ടാകോര്‍ മീഡിയടെക് ഹിലിയോ ജി95 SoC പ്രോസസ്സറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത് പകരുന്നത്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജുമുണ്ട്. ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്.

എഫ് / 1.79 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.25 ലെന്‍സുള്ള 19 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂയുള്ള 8 മെഗാപിക്‌സല്‍ സെന്‍സറും, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവ ചേര്‍ന്ന ക്വാഡ് ക്യാമറ സംവിധാനമാണ് റിയല്‍മി 8 ല്‍ നല്‍കിയിട്ടുള്ളത്. എഫ് / 2.45 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 471 ലെന്‍സാണ് സെല്‍ഫികള്‍ പകര്‍ത്തുവാനും, വീഡിയോ കോളിങ് ചെയ്യുവാനുമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ഈ ഫോണിലുണ്ട്. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, മാഗ്‌നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ആക്സിലറോമീറ്റര്‍, ഗൈറോ മീറ്റര്‍ സെന്‍സര്‍ എന്നിവ റിയല്‍മി 8-ലെ സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top