സ്മാര്‍ട്ട് ടിവികളുടെ വിപണി കൈയടക്കാന്‍ റിയല്‍മി; 2020ല്‍ റിയല്‍മി ടിവി പുറത്തിറങ്ങും

ന്ത്യയിലെ പ്രധാന ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ റിയല്‍മി 2020ല്‍ ടിവി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. റിയല്‍മി സിഎംഒ സൂ ക്വിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷവോമിയുടെ റെഡ്മി, കെ സീരീസ് ഫോണുകളുമായി റിയല്‍മി ഫോണ്‍ മത്സരിക്കുന്നതിനു തുല്യമായി ടിവിയും വിപണിയിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 55 ഇഞ്ച് റിയല്‍മെ ടിവി 40,000 രൂപയ്ക്ക് മാര്‍ക്കറ്റിലെത്തിക്കുമെന്നാണ് സൂചന.

ടിവികള്‍ ആന്‍ഡ്രോയിഡ് ഒഎസാണ് നല്‍കുന്നതെന്നും ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിങ്ങനെ ചില സ്ട്രീമിംഗ് സേവനങ്ങളുമായി സംയോജിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഫിറ്റ്നെസ് ബാന്‍ഡ് കമ്പനി ആരംഭിക്കാന്‍ പോകുകയാണ്. അടുത്തിടെ, റിയല്‍മി ബഡ്സ് എയര്‍ എന്ന പേരില്‍ ആദ്യത്തെ യഥാര്‍ത്ഥ വയര്‍ലെസ് ഇയര്‍ബഡുകള്‍ കമ്പനി പുറത്തിറക്കി.

Top