റിയല്‍മീ എക്സ് 2 പ്രോ; നവംബര്‍ 20 ന് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും

മുംബൈ: റിയല്‍ മീയുടെ പുത്തന്‍ മോഡലായ റിയല്‍മീ എക്സ് 2 പ്രോ മോഡല്‍ വരുന്നു. നവംബര്‍ 20 നാണ് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുപ്പതിനായിരത്തില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫോണിന്റെ പ്രധാന സവിശേഷതകള്‍ സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് എസ്ഒസി, 90 ഹേര്‍ട്സ് ഡിസ്പ്ലേ, 50 വാട്സ് സൂപ്പര്‍ വിഒഒസി ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ്.

ചൈനയില്‍, 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഏകദേശം 26,100 രൂപയാണ് വില. 8 ജിബി പ്ലസ് 128 ജിബി-ക്ക് ഏകദേശം 28,100 രൂപയും 12 ജിബി പ്ലസ് 256 ജിബി വേരിയന്റിന് ഏകദേശം 32,200 രൂപയുമാണ് വില. റിയല്‍മീ എക്സ് 2 പ്രോയുടെ ഇന്ത്യയിലെ വില ചൈനയിലേതുപോലെ തന്നെ മത്സരാധിഷ്ഠിതമായിരിക്കുമെന്നും പറയുന്നുണ്ട്.

അതോടൊപ്പം റിയല്‍മീ എക്സ് 2 പ്രോ മത്സരിക്കുന്നത് വണ്‍പ്ലസ് 7 ടി-യോടു മാത്രമല്ല, ഷവോമിയുടെ റെഡ്മി കെ 20 പ്രോയ്ക്കൊപ്പവുമായിരിക്കും. റിയല്‍മീ എക്സ് 2 പ്രോ 6.5 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് (2400 എക്സ് 1080) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയും 90 ഹെര്‍ട്സ് പുതുക്കിയ മിനുസമാര്‍ന്ന സ്‌ക്രോളിംഗ് അനുഭവവും സാധാരണയിലും വേഗതയേറിയ സ്‌ക്രീന്‍ പ്രതികരണവും നല്‍കുന്നതാകും.

Top