സാംസങിനും ഷാവോമിക്കും പിന്നാലെ റിയല്‍മിയും; പരസ്യവിതരണം ആരംഭിക്കുന്നു

ചൈനീസ് സ്മാര്‍ട്ഫോണ്‍ കമ്പനി റിയല്‍മി ഫോണുകള്‍ വഴി പരസ്യവിതരണം നടത്താനൊരുങ്ങുന്നു. കളര്‍ ഓഎസ് 6 മുതലുള്ള ഫോണുകളിലാണ് പരസ്യവിതരണം നടത്താനൊരുങ്ങുന്നത്.

കൂടുതല്‍ വിസ്മയങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ആരോഗ്യകരവും സുസ്ഥിരവുമായ വ്യവസായ മാതൃക നിലനിര്‍ത്തുന്നതിനുമായി ഒഎസില്‍ കൊമേര്‍ഷ്യല്‍ കണ്ടന്റ് റെക്കമന്റേഷന്‍ അവതരിപ്പിക്കുകയാണ് എന്ന് റിയല്‍മി പറഞ്ഞു. കൂടാതെ പരസ്യങ്ങള്‍ വേണ്ട എന്നാഗ്രഹിക്കുന്നവര്‍ക്ക് അത് നിര്‍ത്തിവെക്കാനുള്ള സൗകര്യവും ഫോണില്‍ ലഭിക്കും.

സാംസങും ഷാവോമിയും ഇതുപോലെ ഫോണുകള്‍ വഴി പരസ്യ വിതരണം നേരത്തെ ആരംഭിച്ചതാണ്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് തങ്ങള്‍ ഫോണുകളാണ് വില്‍ക്കുന്നത് പരസ്യങ്ങളല്ല എന്ന നിലപാട് റിയല്‍മി മേധാവി മാധവ് ഷേത്ത് ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്. അതിനുശേഷമാണ് ഇതുവരെ സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നും മാറ്റമുണ്ടായത്.

Top