പുതിയ സവിശേഷതകളുമായി റിയല്‍മി സി3; സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യയിലേക്ക്

തിവേഗം വളരുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നാണ് റിയല്‍മി. അടുത്തിടെയാണ് കമ്പനി ഇന്ത്യയില്‍ റിയല്‍മി 5i പുറത്തിറക്കിയത്. ഇനി പുറത്തിറക്കാനിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച് റിയല്‍മി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ റിയല്‍മി 5i ക്കൊപ്പം റിയല്‍മി സി 3യും പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്‍ബിടിസി, ഐഎംഡിഎ, എഫ്സിസി തുടങ്ങിയ സര്‍ട്ടിഫിക്കേഷന്‍ ഡാറ്റാബേസുകളില്‍ റിയല്‍മെ സി 3 ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെ ബാഴ്സലോണയില്‍ വച്ച് ഫെബ്രുവരിയില്‍ നടക്കുന്ന എംഡബ്ല്യുസി 2020 ടെക് ഷോയില്‍ റിയല്‍മി അവതരിപ്പിക്കുമെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.

5000 എംഎഎച്ച് ബാറ്ററിയോടുകൂടിയാണ് റിയല്‍മി സി 2വിന്റെ പിന്‍ഗാമിയെ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സി2വില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയേക്കാള്‍ 20 ശതമാനം വലുതാണ്. ഡിവൈസിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറകളുമായാണ് സ്മാര്‍ട്ട് ഫോണ്‍ പുറത്തുവരുന്നത്.

Top