വിപണിയിലെത്താനൊരുങ്ങി റിയല്‍മി ബഡ്സ് എയര്‍; അവതരണം മൂന്ന് നിറങ്ങളില്‍

റിയല്‍മി പുതിയൊരു ഫോണ്‍ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ്. റിയല്‍മി ഫോണിനേക്കാളേറെ മുഖ്യ ആകര്‍ഷണം നല്‍കാന്‍ പോവുന്നത് പുറത്തിറക്കാന്‍ പോവുന്ന ‘ബഡ്സ് എയര്‍’ എന്ന ഇയര്‍ ബഡ് ആണ്. ഡിസംബര്‍ 17നായിരിക്കും ഇയര്‍ ബഡിന്റെ അവതരണം.

ഈ ഉല്‍പ്പന്നം മഞ്ഞ, കറുപ്പ്, വെളുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിള്‍ എയര്‍പോഡിനോട് വളരെയധികം സമാനത പുലര്‍ത്തുന്ന ബഡ്സ് എയറിന് വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ടാവും. ബഡ്സ് എയറിന് ഏകദേശം 5000 രൂപയോളം വിലവരും.

വയര്‍ലെസ് ചാര്‍ജിങ് പാഡില്‍ ചാര്‍ജ് ചെയ്യുന്ന ബഡ്സ് എയറിന്റെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് മാത്രമല്ല യുഎസ്ബി സി പോര്‍ട്ട് വഴി നേരിട്ട് കേബിള്‍ വഴിയും റിയല്‍മി ബഡ്സ് എയര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Top