64 എംപി ക്വാഡ് ക്യാമറയുമായി റിയല്‍മി എക്സ്ടി ഇന്ന് ചൈനീസ് വിപണിയില്‍

റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നിവയ്ക്ക് ശേഷം റിയല്‍മി എക്സ് ടി പുറത്തിറക്കുന്നു. റിയല്‍മി എക്‌സ്ടി ഇന്ന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. ഫോണ്‍ ദീപാവലിക്ക് തൊട്ടുമുന്‍പ് ഇന്ത്യയിലെത്തുമെന്നുമാണ് പ്രതീക്ഷ. 64 എംപി ക്വാഡ് ക്യാമറയുമായെത്തുന്ന റിയല്‍മി എക്സ് ടിയ്ക്ക് ഒരു ‘പ്രോ’ പതിപ്പ് കൂടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയല്‍മി എക്സ്ടി പ്രോയില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്വാഡ് ക്യാമറ സംവിധാനമാണ് ഇതില്‍ ശ്രദ്ധേയം.

ഒരു സ്നാപ് ഡ്രാഗണ്‍ 730 പ്രൊസസര്‍ ഉള്‍പ്പെടുത്തിയാവും റിയല്‍മി എക്സ് ടി പ്രൊ അവതരിപ്പിക്കുക. ക്വാഡ് ക്യാമറ സംവിധാനമാണ് ഇതില്‍ ശ്രദ്ധേയം.

റിയല്‍മി എക്സ്ടിയില്‍ 64 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഉള്ളത്. 64 എംപി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത.

പുതിയ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ , 20 വാട്ട് വൂക് 3.0 ഫ്‌ളാഷ് ചാര്‍ജ് എന്നിവ ഫോണിലുണ്ടാവും. 3ഡി ഗ്ലാസ് ഹൈപ്പര്‍ബോള കര്‍വ് ബാക്ക് ഡിസൈനില്‍ സൂപ്പര്‍ അമോലെഡ് ഡ്യൂഡ്രോപ്പ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണ് റിയല്‍മി എക്‌സ് ടിയ്ക്കുണ്ടാവുക. 4000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും.

Top