റിയല്‍മി എക്സ് ടി സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി; വില 15999

റിയല്‍മി എക്സ് ടി സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. 64 എംപി ക്വാഡ് ക്യാമറയുാണ് ഫോണില്‍ ഉള്ളത്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് നോച്ച് ഡിസ്പ്ലേയുമായുള്ള ഫോണിന് സ്നാപ്ഡ്രാഗണ്‍ 712 എഐഇ പ്രൊസസറാണ് ശക്തിപകരുന്നത്.

പഴയ ഫോണുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രൂപകല്‍പനയിലാണ് റിയല്‍മി എക്സ്ടി അവതിരിപ്പിച്ചിരിക്കുന്നത്. പേള്‍ വൈറ്റ്, പേള്‍ ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഡിസ്പ്ലേയ്ക്കും ബാക്ക് പാനലിലും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ടാവും.

സാംസങിന്റെ ഐഎസ്ഓസെല്‍ ജിഡബ്ല്യൂ വണ്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഫോണില്‍ 64 എംപി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഇതില്‍ എഫ് 1.8 അപ്പേര്‍ച്ചറും ഇലക്ട്രോണിക് സ്റ്റെബിലൈസേഷനും ഉണ്ട്. എട്ട് മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് മെഗാപിക്സലിന്റെ മൈക്രോ ക്യാമറ, രണ്ട് മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് മറ്റുള്ളവ. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. സോണി ഐഎംഎക്സ് 471 സെന്‍സറാണ് ഇതില്‍.

ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, എട്ട് ജിബി വരെ റാം ശേഷി, 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ്, 4000 എംഎഎച്ച് ബാറ്ററി, 20 വാട്ട് വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം. എന്നിവയും ഫോണിനുണ്ടാവും. പതിവുപോലെ വൂക്കിന്റെ ചാര്‍ജറും ഫോണിനൊപ്പം നല്‍കും.

ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6 ആണ് ഫോണില്‍ ഇതില്‍ ഡാര്‍ക്ക് മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നു. സിസ്റ്റം യൂസര്‍ ഇന്റര്‍ഫേയ്സ് പുതുക്കിയിട്ടുണ്ട്.

റിയല്‍മി എക്സ്ടിയുടെ നാല് ജിബി റാം + 64 ജിബി പതിപ്പിന് 15999 രൂപയാണ് വില, ആറ് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജിന് 1899 രൂപയും ആണ് വില. സെപ്റ്റംബര്‍ 16ന് ഫ്ളിപ്കാര്‍ട്ട് വഴി ഫോണിന്റെ ആദ്യ വില്‍പന നടക്കും.

ഇത് കൂടാതെ റിയല്‍മി പവര്‍ബാങ്ക് റിയല്‍മി ബഡ്സ് വയര്‍ലെസ് ഹെഡ്സെറ്റും ഒപ്പം റിയല്‍മി എക്സ്ടിയ്ക്ക് വേണ്ടി പ്രത്യേകം കേയ്സും പുറത്തിറക്കിയിട്ടുണ്ട്. 10000 എംഎഎച്ചിന്റെ പവര്‍ബാങ്കാണ് റിയല്‍മി പുറത്തിറക്കിയത്. ഇതില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഡ്യുവല്‍ ഔട്ട്പുട്ടും ഉണ്ടാവലും. സെപ്റ്റംബര്‍ അവസാനത്തോടെ വില്‍പനയ്ക്കെത്തുന്ന പവര്‍ബാങ്കിന് 1299 രൂപയാണ് വില.

റിയല്‍മി നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റായ റിയല്‍മി ബഡ്സ് വയര്‍ലെസിന് 1799 രൂപയാണ് വില. 12 മണിക്കൂര്‍ ബാറ്ററി ലഭിക്കുന്ന ഹെഡ്സെറ്റില്‍ ബ്ലൂടൂത്ത് 5.0 പിന്തുണ നല്‍കുന്ന. ഓറഞ്ച്, പച്ച, കറുപ്പ് നിറങ്ങളില്‍ ആമസോണ്‍ വെബ്സൈറ്റ് വഴി ഹെഡ്സെറ്റ് ഉടന്‍ വിപണിയിലെത്തും.റിയല്‍മി 3 പ്രോ, റിയല്‍മി 5 പ്രോ, റിയല്‍മി എക്സ്, റിയല്‍മി എക്സ്ടി ഫോണുകളില്‍ 2020 ആദ്യം തന്നെ ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുമെന്ന് റിയല്‍മി സിഇഓ മാധവ് ഷേത്ത് പറഞ്ഞു.

Top